Sorry, you need to enable JavaScript to visit this website.

നാനാ- തനുശ്രീ വിവാദം ചിരിച്ചു തള്ളി ശക്തി കപൂര്‍

മുംബൈ- ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തെ കുറിച്ച് ചിരിച്ചുതള്ളി പ്രശസ്ത നടന്‍ ശക്തി കപൂര്‍. പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ എന്തു പറയാനാണെന്നാണ് അദ്ദേഹം ചോദിച്ചത്. താന്‍ അന്ന് ചെറിയ കുട്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ബോളിവുഡ് താരങ്ങള്‍ തനുശ്രീ ദത്തയെ അനുകൂലിച്ച് രംഗത്തുവന്നപ്പോഴാണ് പരാതി ഗൗരവത്തില്‍ കാണാതെയുള്ള ശക്തി കപൂറിന്റെ പ്രതികരണം. ഈ കേസിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വാര്‍ത്താ ലേഖകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് തനുശ്രീ ദനത്തയുടെ ആരോപണം. ചിത്രത്തിലെ നൃത്തരംഗം അഭിനയിക്കാനെത്തിയപ്പോഴാണ് സംഭവമെന്നും കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ കൂട്ടുനിന്നുവെന്നും നടി ആരോപിക്കുന്നു.
പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര, ഫര്‍ഹാന്‍ അഖ്തര്‍, സ്വര ഭാസ്‌കര്‍, ശില്‍പഷെട്ടി, സോനം കപൂര്‍ അഹുജ തുടങ്ങി നിരവധി താരങ്ങള്‍ തനുശ്രീയെ അനുകൂലിച്ച് രംഗത്തുവന്നു. അതിനിടെ തന്റെ പ്രതിഛായ തകര്‍ത്ത തനുശ്രീ ദത്ത രേഖാമൂലം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കയാണ് നാനാ പടേക്കര്‍.

Latest News