യാത്രക്കാരുടെ ബാഗില്‍ കയ്യിട്ടത് വിശന്നിട്ടെന്ന് മോഷണത്തിന് പിടിയിലായ ദുബയ് എയര്‍പോര്‍ട്ട് ജീവനക്കാരന്‍

ദുബയ്- ദുബയ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബാഗുകള്‍ എടുത്തു മാറ്റുന്നതിനിടെ അവയില്‍ കയ്യിട്ട് മോഷണം നടത്തി സിസിടിവി കാമറിയില്‍ കുടുങ്ങുകയും പിന്നീട് പിടിയിലാകുകയും ചെയ്ത ജീവനക്കാരനെ കോടതിയില്‍ ഹാജരാക്കി. വിശപ്പടക്കാന്‍ വല്ലതും ലഭിക്കുമോ എന്ന് തിരക്കിയാണ് യാത്രക്കാരുടെ ബാഗില്‍ കയ്യിട്ടതെന്ന് ഏഷ്യക്കാരാനായ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു. 30-കാരനായ പ്രതി ഒരു സ്യൂട്ട്‌കേയ്‌സില്‍ നിന്ന് 150 ദിര്‍ഹം വിലയുള്ള ഒരു മൊബൈല്‍, പണമായി 80 ദിര്‍ഹം, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവ മോഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അല്‍ ഖലീജ് റിപോര്‍ട്ട് ചെയ്യുന്നു.
 

Latest News