കുവൈത്ത് സിറ്റി - നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ആസ്ഥാനത്ത് വൻ അഗ്നിബാധ. ഇന്നലെ രാവിലെയാണ് സംഭവം. കെട്ടിടത്തിൽ നിന്ന് ആകാശം മുട്ടെ ഉയർന്ന പുകപടലങ്ങൾ ഏറെ ദൂരെ നിന്നു വരെ കാണാമായിരുന്നു. മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിലൂടെ അഗ്നിശമന വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന 2500 ലേറെ തൊഴിലാളികളെയും ജീവനക്കാരെയും ബന്ധപ്പെട്ട വകുപ്പുകൾ സുരക്ഷിതമായി ഒഴിപ്പിച്ചു.






