റിയാദ്- ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ ഈസയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിഷയമായി. ഇന്ത്യൻ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അംബാസഡർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.