തേജസ്വിനിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട; മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം- തിങ്കളാഴ്ച ഉണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയലിനിസ്റ്റ് ഭാലഭാസ്‌ക്കറിന്റെ മകള്‍, അപകടത്തില്‍ മരിച്ച രണ്ടര വയസ്സുകാരി തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബാലഭാസ്‌ക്കറിനേയും ഭാര്യ ലക്ഷ്മിയേയും കാണിച്ച ശേഷം തേജസ്വിനിയുടെ മൃതദേഹം സംസ്‌ക്കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച തന്നെ സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. ലക്ഷ്മി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

അപകടസമയത്ത് മുന്‍ സീറ്റില്‍ ബാലഭാസ്‌ക്കറിനൊപ്പമായിരുന്നു തേജസ്വിനിയും. കാറിന്റെ ചില്ലു തകര്‍ത്ത് തേജസ്വിനിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ചയാണ് മൃതദേഹം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് എംബാം ചെയ്തു സൂക്ഷിച്ചതായിരുന്നു. ബാലഭാസ്‌ക്കറിന്റെ നട്ടെല്ലിനും കഴുത്തിനുമാണ് സാരമായി പരിക്കേറ്റത്. ലക്ഷ്യമിയുടെ അരയ്ക്കു താഴേക്കാണ് പരിക്ക്.
 

Latest News