Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിനോടുള്ള നിലപാടിൽ കൂടുതൽ വ്യക്തയുമായി സൗദി

യു.എസ് ഫോറിൻ റിലേഷൻസ് കൗൺസിലിൽ ആദിൽ അൽജുബൈർ പ്രസംഗിക്കുന്നു.

ദുബായ് - ഖത്തറിനെ ബഹിഷ്‌കരിച്ച സംഭവത്തിൽ കൂടുതൽ ഉറച്ച നിലപാടുമായി സൗദി രംഗത്ത്. സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാത്ത പക്ഷം പത്തു മുതൽ പതിനഞ്ചു വർഷം വരെ ഖത്തറിനെ ബഹിഷ്‌കരിക്കാൻ ഇനിയും സാധിക്കുമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സ്വന്തം നയങ്ങളിൽ ഖത്തർ മാറ്റം വരുത്തുന്നതു വരെ ഖത്തറുമായുള്ള ബന്ധം മരവിച്ചുകിടക്കുമെന്ന് യു.എസ് ഫോറിൻ റിലേഷൻസ് കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ ആദിൽ അൽജുബൈർ പറഞ്ഞു. സ്വന്തം നയങ്ങളിൽ ഖത്തർ മാറ്റം വരുത്തുമെന്നാണ് പ്രത്യാശിക്കുന്നത്.  പത്തും പതിനഞ്ചും വർഷം വരെ ക്ഷമിയോടെ കാത്തിരിക്കുന്നതിന് തങ്ങൾക്ക് സാധിക്കും. ഫിഡൽ കാസ്‌ട്രോയുടെ ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന് അമേരിക്ക എത്ര കാലം കാത്തിരുന്നു. അതേപോലെ ഖത്തറുമായുള്ള പ്രശ്‌നത്തിലും ദീർഘകാലം കാത്തിരിക്കുന്നതിന് തങ്ങൾക്ക് കഴിയും. തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെന്ന് ഖത്തർ സമ്മതിക്കുന്നതും പ്രശ്‌നത്തിന് അവർ പരിഹാരം കാണുന്നതുമാണ് നല്ലത്. 
ഖത്തരികൾ നിഷേധാവസ്ഥയിലാണ് കഴിയുന്നത്. ഇതിനു പകരം പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കുന്നതിന് അവർ തങ്ങളുടെ ഭാഗത്തുള്ള പ്രശ്‌നങ്ങൾ തുറന്നു സമ്മതിക്കണം. ഖത്തറിനോട് തങ്ങൾക്ക് ശത്രുതയില്ല. അവരരുടെ തെറ്റായ ചെയ്തികൾ തങ്ങളെ ഏറെ ദോഷരമായി ബാധിച്ചിട്ടുണ്ട്. ഖത്തറിന്റെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷക്കും പൗരന്മാരുടെ സുരക്ഷക്കും ഭീഷണിയാണ്. ഇതുകൊണ്ടാണ് ഖത്തറിനെതിരെ തങ്ങൾ നടപടികളെടുത്തതെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
കാനഡയുടെ ഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ ശത്രുതാപരവും ഉത്തരവാദിദ്വരഹിതവുമാണ്. സൗദി അറേബ്യയിലെ ആഭ്യന്തര കാര്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഒരു രാജ്യവും നിർദേശിക്കുന്നത് തങ്ങൾ അംഗീകരിക്കില്ല. മനുഷ്യാവകാശത്തിന്റെ പേരിൽ നിങ്ങൾക്ക് സൗദി അറേബ്യയെ വിമർശിക്കാവുന്നതാണ്. അമേരിക്കയും യൂറോപ്യൻ യൂനിയനും ഫ്രാൻസും ജർമനിയും മറ്റും ഇങ്ങിനെ മനുഷ്യാവകാശത്തിന്റെ പേരിൽ സൗദി അറേബ്യയെ വിമർശിക്കാറുണ്ട്. ഇത് നിങ്ങളുടെ അവകാശമാണ്. ഇക്കാര്യത്തിൽ സൗദി നേതാക്കളുമായി സംസാരിക്കുന്നതിനും നിങ്ങൾക്ക് സാധിക്കും. 
എന്നാൽ കസ്റ്റഡിയിലുള്ള പ്രതികളെ ഉടനടി വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് ഇതുപോലെയല്ല. എന്താണ് നിങ്ങൾ ധരിക്കുന്നത്. സൗദി അറേബ്യ ബനാന റിപ്പബ്ലിക് ആണോയെന്ന് ആദിൽ അൽജുബൈർ ആരാഞ്ഞു. 

Latest News