തായിഫില്‍ കാര്‍ കൊക്കയില്‍ വീണ് രണ്ടു മരണം

തായിഫ് അല്‍ശഫയിലെ ജബല്‍ ദകാ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റയാളെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെത്തിക്കുന്നു.

തായിഫ്- അല്‍ശഫയിലെ ജബല്‍ ദകാ റോഡില്‍ കാര്‍ കൊക്കയിലേക്ക് പതിച്ച് രണ്ടു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചു.
റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ഇവരെ കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും കിംഗ് ഫൈസല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് നീക്കി.
 

Latest News