Sorry, you need to enable JavaScript to visit this website.

കള്ളം മെനയാന്‍ ജെയ്റ്റ്‌ലിക്ക് പ്രത്യേക കഴിവ്, സത്യം പാര്‍ലമെന്റ് സമിതി കണ്ടെത്തട്ടെ; രാഹുലിന്റെ മറുപടി

ന്യുദല്‍ഹി- നരേന്ദ്ര മോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പുതിയ റഫാല്‍ വെളിപ്പെടുത്തലിനു പിന്നില്‍ ഒത്തുകളി ആരോപണമുന്നയിച്ച കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി. ജെയ്റ്റ്‌ലിയുടെ പ്രത്യേകത സ്വയം തൃപ്്തിപ്പെടുത്താന്‍ വേണ്ടി കള്ളങ്ങള്‍ അല്ലെങ്കില്‍ ഇരട്ട സത്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള കഴിവും നീതികരിക്കാന്‍ കഴിയാത്ത ഒന്നിനെ പ്രതിരോധിക്കാനുള്ള ധാര്‍മിക രോഷവുമാണെന്നായിരുന്നു രാഹുലിന്റെ മറുപടി. നമ്മുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കള്ളം പറയുന്നത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റഫാല്‍ അഴിമതിയെ കുറിച്ചുള്ള കലര്‍പ്പില്ലാത്ത സത്യം പുറത്തു കൊണ്ടു വരാന്‍ സംയുക്ത പാര്‍ലമെന്റ് സമിതിയെ സര്‍ക്കാര്‍ ഉടന്‍ നിയോഗിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അനില്‍ അംബാനിയുടെ റിലയന്‍സിന് റഫാല്‍ ഇടപാടിള്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യയാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിന്റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശക്തമായി രംഗത്തു വന്നതിനാണ് രാഹുലിനെതിരെ ആരോപണവുമായി ജെയ്റ്റ്‌ലി രംഗത്തെത്തിയത്. റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന പുതിയ വെളിപ്പെടുത്തലിന് കേന്ദ്ര സര്‍ക്കാര്‍ മറുപടിയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനു വ്യക്തമായ മറുപടി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
 

Latest News