Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂദൽഹി- രാജ്യത്തെ അൻപത് കോടി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യപദ്ധതി പ്രധാനമന്ത്രി മോഡി ഇന്ന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പരിപാടിയിലാണ് മോഡി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഇന്ന് നടക്കുന്ന ചടങ്ങിലാണ് മോഡി ആരോഗ്യപദ്ധതി പ്രഖ്യാപനം നടത്തുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ മുതൽ പത്തുകോടി രൂപ വരെ ആരോഗ്യപരിരക്ഷ നൽകുന്ന പദ്ധതിയാണിത്. കേന്ദ്രഭരണപ്രദേശങ്ങളടക്കം 31 സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കും. 
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും ഇതുകൊണ്ടുള്ള നേട്ടങ്ങളും വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ എഴുതിയ രണ്ടു പേജുള്ള കത്ത് പുറത്തിറക്കിയിട്ടുണ്ട്. സമാനമായ കത്ത് രാജ്യത്തെ 10.74 കോടി കുടുംബങ്ങൾക്ക് അയക്കും. കത്തിൽ മോഡിയുടെ ചിത്രവുമുണ്ടാകും. പദ്ധതി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെങ്കിലും ഈ മാസം 25ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയയുടെ ജന്മദിനത്തിലായിരിക്കും പദ്ധതി പ്രവർത്തനം തുടങ്ങുകയെന്ന് പദ്ധതിയുടെ മുഖ്യസംഘാടകരായ നിതി ആയോഗ് അംഗം ഡോ. വിനോദ് പോൾ പറഞ്ഞു. പദ്ധതിക്ക് അറുപത് ശതമാനം കേന്ദ്ര ഫണ്ടും ബാക്കി നാൽപത് ശതമാനം സംസ്ഥാന ഫണ്ടുമായിരിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ അഭിയാൻ എന്നായിരിക്കും പദ്ധതിക്ക് പേര് നൽകുക. ഗ്രാമപ്രദേശങ്ങളിലെ പാവങ്ങൾക്കും പാവപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്കുമായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. 
പദ്ധതിയിൽ അംഗമായവർക്ക് മുഴുവൻ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭിക്കും. പദ്ധതിയിൽ കുടുംബാംഗങ്ങളുടെ എണ്ണമോ വയസോ പ്രശ്‌നമല്ലെന്നതും ശ്രദ്ധേയമാണ്. ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ്, റേഷൻ കാർഡ് ഇവയിൽ ഏതെങ്കിലും വഴിയായിരിക്കും പദ്ധതിയിൽ ചേരാനുള്ള തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുക. അതേസമയം, തെലങ്കാന, ഒഡീഷ, ദൽഹി, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പദ്ധതിയിയിൽ ഒപ്പിട്ടിട്ടില്ല.
 

Latest News