ജിദ്ദ - ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യ ഹരിതപ്രഭയില്‍ മുങ്ങി.
ദേശീയദിനത്തിന്റെ ആഘോഷത്തിമര്‍പ്പിലാണ് രാജ്യമെങ്ങും. തെരുവുകളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഹരിത പതാകകളാലും തോരണങ്ങളാലും സ്റ്റിക്കറുകളാലും അലംകൃതമാണ്. കെട്ടിടങ്ങളുടെ മുന്‍വശങ്ങളിലും റോഡുകളിലെ ബില്‍ബോര്‍ഡുകളിലും ഭരണാധികാരികളുടെ ഫോട്ടോകള്‍ ഉയര്‍ത്തി.