അബുദാബി- റാസല്‍ ഖൈമയിലെ ഗലേലിയ മലയില്‍ ഏഷ്യന്‍ യുവതി വീണു മരിച്ചു. ഉല്ലാസ യാത്രക്കെത്തിയ ഇവര്‍ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചക്കിടെ കാല്‍തെറ്റിയ യുവതി മലമുകളില്‍നിന്ന് താഴെക്ക് പതിച്ചു.
30 കാരിയായ യുവതിയോടൊപ്പം ഭര്‍ത്താവും അവരുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഭര്‍ത്താവാണ് ഉച്ചക്ക് രണ്ടരയോടെ പൊലീസില്‍ വിവരം അറിയിച്ചത്.
പോലീസെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം സഖര്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. റാസല്‍ഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു.