ഡോ. കഫീല്‍ ഖാനെ യുപി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു 

ലഖ്‌നൗ- ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടത്ത ഉത്തര്‍ പ്രദേശ് പോലീസ് അദ്ദേഹത്തെ ശനിയാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ദുരൂഹ പനി ബാധിച്ച് ഈയിടെ 45 ദിവസത്തിനിടെ എഴുപതിലേറെ കുട്ടികള്‍ മരിച്ച ബഹ്‌റായിച്ച് ജില്ലാ ആശുപത്രിയില്‍ കുട്ടികളെ പരിശോധിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി കഫീല്‍ ഖാനെ പിടികൂടി കൊണ്ടു പോയത്. ദുരൂഹ പനിബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന ഡോക്ടര്‍മാരുടെ വാദത്തെ എതിര്‍ക്കുകയും മസ്തിഷ്‌ക ജ്വരത്തിനു സമാനമായ ലക്ഷണങ്ങളാണ് ഇവിടെയും കണ്ടെത്തിയതെന്നും പറഞ്ഞതിനാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെത്തിയ കഫീല്‍ ഖാനും സംഘവും ഡോക്ടര്‍മാരുടെ വാദം തള്ളിയതറിഞ്ഞാണ് പോലീസ് എത്തിയത്. അദ്ദേഹത്തെ പോലീസ് സിംഭൗലി ശുഗര്‍ മില്‍ ഗസ്റ്റ്ഹൗസില്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

കഫീല്‍ ഖാനെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ കാണാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും സഹോദരന്‍ അദീല്‍ അഹ്മദ് ഖാന്‍ പറഞ്ഞു. ഗസ്റ്റ്ഹൗസ് പരിസരത്തേക്ക് പ്രവേശിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും കഫീല്‍ ഖാനെ മോചിപ്പിക്കുന്നതു വരെ പുറത്ത് തന്നെ നില്‍ക്കുമെന്നും സഹോദരന്‍ അറിയിച്ചു.
 

Latest News