ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു

ചെന്നൈ- വിമാനം ഇറങ്ങിയ യാത്രക്കാരെ ടെര്‍മിനലിലെത്തിക്കുന്നതിനിടെ ബസിനു തീപ്പിടിച്ചു. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അമ്പതോളം യാത്രക്കാരും ബസിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. തീ ഉടന്‍ അണച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Image result for indigo bus fire

Latest News