Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തലാഖ്: ഒന്നായാലും മൂന്നായാലും ഒന്നുതന്നെ


മുത്തലാഖ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കിയിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയാണ് ചെയ്തിരിക്കുന്നത്. മുത്തലാഖ് ഇസ്ലാമില്‍ ഇല്ലാത്തതാണെന്ന് സമ്മതിച്ചുകൊണ്ട് അതിനെതിരെ സമുദായത്തില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് ബോധിപ്പിച്ചുവെങ്കിലും സുപ്രീം കോടതി ഭരണാഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശിക്ഷാര്‍ഹമായ കുറ്റമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
സാധുതയില്ലെന്ന് മാത്രമാണ് സുപ്രീം കോടതി ഉത്തരവ്. ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. കൂടുതല്‍ പഠനത്തിനും സബ്ജക്ട് കമ്മിറ്റിക്കും വിടാതെ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധമാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വ്യക്തി നിയമ ബോര്‍ഡ്.

മുത്തലാഖിനെ കുറിച്ചുള്ള ചോദ്യത്തിന് ആദില്‍ സലാഹി നല്‍കിയ മറുപടി


ഒരാള്‍ ഭാര്യയെ ഒരേസമയം മൂന്ന് തലാഖ് ചൊല്ലി ഒഴിവാക്കുന്നത് ഇസ്്‌ലാമില്‍ നിഷിദ്ധമാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അനുയായികളില്‍ ഒരാള്‍ ഇങ്ങനെ ചെയ്തപ്പോള്‍ പ്രവാചകന്‍ (സ) കോപത്തോടെയാണ് പ്രതികരിച്ചത്. ഞാന്‍ നിങ്ങളുടെ കൂടെയിരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവമതിക്കുകയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരേസമയത്ത് തന്നെ മൂന്ന് തവണ വിവാഹ മോചനം പ്രഖ്യാപിക്കുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തെ ലംഘിക്കലും അവമതിക്കലുമാണെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. ഈ നടപടി നിഷിദ്ധമാണെന്ന് വ്യക്തമാക്കാന്‍ മറ്റൊരു തെളിവ് ആവശ്യമില്ല.
ആളുകള്‍ മൂന്ന് തലാഖ് ചൊല്ലുന്നത് അജ്ഞത മൂലമാണ്. മൂന്ന് തവണ ഒരുമിച്ച് ചൊല്ലിയില്ലെങ്കില്‍ ബന്ധം വേര്‍പെടില്ലെന്ന് വിശ്വസിക്കുന്നവരും കൂട്ടത്തിലുണ്ട്. വിവാഹ മോചനം നടക്കണമെങ്കില്‍ ഒരേസമയം മൂന്ന് തവണ ചൊല്ലണമെന്നാണ് ആളുകള്‍ ധരിച്ചിരിക്കുന്നത്.
മൂന്ന് തലാഖ് ഒറ്റയിരിപ്പിനു ചൊല്ലിയാലോ ഒരു ദിവസം ചൊല്ലിയാലോ അത് ഒറ്റ വിവാഹമോചനമാണെന്ന കാര്യത്തില്‍ നാല് മദ്ഹബുകള്‍ക്കിടയിലും ഭിന്നാഭിപ്രായമില്ല.
വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ ഭാര്യയോട് നിന്നെ വിവാഹ മോചനം ചെയ്തുവെന്ന് പറഞ്ഞാല്‍ അതോടെ വിവാഹ മോചന പ്രക്രിയ ആരംഭിക്കുകയായി. ഉടന്‍ തന്നെ അവളുടെ കാത്തിരിപ്പ് കാലം ആരംഭിച്ചു. സാങ്കേതികമായി അവള്‍ വിവാഹ മോചിതയാണ്. കാത്തിരിപ്പ് കാലത്താണെന്നു മാത്രം. രണ്ടാമതും വിവാഹമോചനം ചെയ്യുന്നുവെന്ന് ഉടനെയോ കുറച്ചു കഴിഞ്ഞോ പറഞ്ഞാലും അത് അര്‍ഥമില്ലാത്ത വാക്ക് മാത്രമാണ്. കാരണം ആദ്യം പറഞ്ഞപ്പോള്‍ തന്നെ വിവാഹമോചനം നടന്നു കഴിഞ്ഞു. ഭാര്യയല്ലാതായ സ്ത്രീയെ വീണ്ടും എങ്ങനെ വിവാഹ മോചനം ചെയ്യും. അതുകൊണ്ടു തന്നെ മുത്തലാഖ് വെറും വാക്കുകള്‍ മാത്രമാണ്.
സമൂഹത്തില്‍ നിയമങ്ങളും ചട്ടങ്ങളും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതെങ്കിലും നിയമം അതിന്റെ പൂര്‍ണ ലക്ഷ്യത്തോടെ നടപ്പിലാക്കണമെങ്കില്‍ ആളുകളെ നിരീക്ഷിക്കാന്‍ ഒരാളെ നിയോഗിക്കേണ്ടി വരും. ഇങ്ങനെയല്ലാതെ ഒരു നിയമം അക്ഷരാര്‍ഥത്തില്‍ നടപ്പിലായി എന്നു കരുതാന്‍ വേറെ മാര്‍ഗമൊന്നുമില്ല. നിയമങ്ങളുടെ കുറവല്ല സമൂഹം ഇന്ന് അനുഭവിക്കുന്നത്.
അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് ഇസ്്‌ലാമിലെ ഓരോ നിയമവും അതിന്റെ അനുയായികളോട് പാലിക്കാന്‍ നിര്‍ബന്ധിക്കുന്നത്. നമ്മുടെ ഓരോ ചലനത്തിന്റേയും പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യം അല്ലാഹു അറിയുന്നുണ്ടെന്ന വിശ്വാസം രൂഢമൂലമാകുമ്പോള്‍ മാത്രമാണ്, ഒരാള്‍ നമ്മെ സദാ നിരീക്ഷിക്കുന്നുണ്ടെന്ന ബോധത്തോടെയുള്ള ജീവിതം സാധ്യമാകുക. ഇസ്്‌ലാമിലെ നിയമങ്ങളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനം അത് നടപ്പിലാക്കുന്നവരിലല്ല, മറിച്ച് അല്ലാഹു കാണുന്നുണ്ടെന്ന വിശ്വാസത്തിലാണെന്ന് ചുരുക്കം. അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ട് നാം ഒരിക്കലും കുറ്റക്കാരാകാന്‍ പാടുള്ളതല്ല.
അല്ലാഹുവിന്റെ ഏകത്വത്തിലും അവന്റെ പ്രവാചകന്‍ മുഹമ്മദ് (സ) കൊണ്ടുവന്ന സന്ദേശങ്ങളിലും വിശ്വസിക്കുന്നവരെന്ന നിലയില്‍ നമ്മുടെ എല്ലാ ചെയ്തികള്‍ക്കും വിചാരണ നേരിടേണ്ടി വരുമെന്ന് നമുക്ക് അറിയാം. വിചാരണ നാളില്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. ജീവിതത്തില്‍ നാം ചെയ്ത നല്ല കര്‍മങ്ങളുടേയും ദുഷ്‌കര്‍മങ്ങളുടേയും വിലയിരുത്തലില്‍ അവസാനം ബാക്കിയാകുന്ന നന്മകളാണ് നമ്മുടെ ഭാവി ജീവിതം നിര്‍ണയിക്കുക. മരണാനന്തരമാണ് യഥാര്‍ഥ ജീവിതം ആരംഭിക്കുന്നത്. സ്വര്‍ഗവും നരകവും യഥാര്‍ഥമാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗപ്രവേശം ഉറപ്പാക്കുന്ന കര്‍മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. അതുകൊണ്ട് തന്നെ ആരോടെങ്കിലും അനീതി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നാം സദാ പരിശോധിക്കേണ്ടതും അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുമാണ്. നാം സന്തോഷം നല്‍കേണ്ടവരെ സംബന്ധിച്ചാണെങ്കില്‍ ഇതു പ്രത്യേകിച്ചും ബാധകമാണ്. അതായത്, നമ്മുടെ ഭാര്യക്കും അടുത്ത ബന്ധുക്കള്‍ക്കും അവരോട് അനീതി പ്രവര്‍ത്തിക്കാതെ സന്തോഷം ഉറപ്പു വരുത്തേണ്ടവരാണ് നാം.
മുസ്്‌ലിം സമുദായത്തില്‍ സ്ത്രീകളെ നന്നായി പരിപാലിക്കേണ്ടവരും സംരക്ഷിക്കേണ്ടവരുമാണ് ഭര്‍ത്താക്കന്മാരും കുടുംബത്തിലെ മറ്റു പുരുഷ അംഗങ്ങളും. പിതാക്കന്മാര്‍ക്കും സഹോദരന്മാര്‍ക്കും അമ്മാവന്മാര്‍ക്കുമൊക്കെ ഈ ബാധ്യതയുണ്ട്.
പ്രവാചകന്‍ (സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കുക വഴി അല്ലാഹുവിന്റടുക്കല്‍ നിന്ന് വലിയ പ്രതിഫലം പ്രതീക്ഷിക്കുന്നവരാണ് നല്ല വിശ്വാസികള്‍. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമിട്ടുകൊണ്ട് പ്രവാചക നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ നാം കഠിനമായി ശ്രമിക്കേണ്ടതുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അവരെ സംരക്ഷിക്കണമെന്നും പ്രവാചകന്‍ (സ) ആവര്‍ത്തിച്ചു പഠിപ്പിച്ചിട്ടുണ്ട്.
ഭാര്യയോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും അവരുടെ കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണമെന്നും പഠിപ്പിക്കപ്പെട്ട ഒരാള്‍ ഭാര്യയെ ഉപേക്ഷിക്കുന്നതിനു വേണ്ടി ഇസ്്‌ലാമിലെ നിയമത്തെ ഒരിക്കലും ദുരുപയോഗം ചെയ്യില്ല.

 

 

 

Latest News