മഹത്തരം അക്ഷയ്കുമാറിന്റെ ഈ അഞ്ച് ലക്ഷം

ന്യൂദല്‍ഹി- ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ വക അഞ്ച് ലക്ഷം രൂപ. ഒരു വര്‍ഷമായി ജോലിയില്ലാതെ സാമ്പത്തിക പരാധീനതകളിലകപ്പെട്ട ലക്ഷ്മിയുടെ കഥ അറിഞ്ഞതിനെ തുടര്‍ന്നാണ് നടന്റെ സംഭാവന.
ലക്ഷ്മിക്ക് മാന്യതയോടെ ഒരു ജോലി അന്വേഷിച്ച് കണ്ടു പിടിക്കാന്‍ കഴിയണം. മെഡലുകളും അവാര്‍ഡുകളം സര്‍ട്ടിഫിക്കറ്റുകളും ബില്ലുകള്‍ നല്‍കാന്‍ പര്യാപ്തമല്ലെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്ന് വയസ്സായ മകളുടേയും അമ്മയുടേയും കാര്യങ്ങള്‍ നോക്കിയിരുന്ന 30 കാരി ലക്ഷ്മിയുടെ സ്ഥതി വാര്‍ത്തയായതിനെ തുടര്‍ന്ന് പലകോണുകളില്‍നിന്നും സഹായമെത്തുന്നുണ്ട്. ആക്ടീവിസ്റ്റ് കൂടിയായ ലക്ഷ്മിക്ക് പലഭാഗത്തുനിന്നും ജോലി വാഗ്ദാനവും ലഭിച്ചു.
കിഴക്കന്‍ ദല്‍ഹിയിലെ ലക്ഷ്മി നഗറില്‍ രണ്ട് മുറി വാടക വീട്ടിലാണ് ലക്ഷ്മിയുടെ താമസം. ലക്ഷ്മിയുടെ കാമുകനും മകളുടെ അച്ഛനുമായ അലോക് ദീക്ഷിത് ഏതാനും വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. അലോകും ആക്ടിവിസ്റ്റാണ്.

 

 

Latest News