മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ന്യൂദല്‍ഹി- വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് മൂന്ന് തലാഖും ഒരുമിച്ചു ചൊല്ലുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന  ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. തടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. നേരിട്ടോ ടെലിഫോണ്‍ വഴിയോ എഴുത്തു വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാല്‍ അതു നിയമവിധേയമല്ലെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍  മുസ്ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാര്യേജ് ആക്ട് എന്ന പേരില്‍ ബില്‍ തയാറാക്കി ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല.

 

 

 

Latest News