തൃശൂർ- ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്വാമി ശ്രീ നാരായണ ധർമവ്രതൻ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ആളൂർ പോലീസിന് ലഭിച്ച പരാതിയിലാണ് അറസ്റ്റ്. ഇടുക്കി പെരുവന്താനം സ്വദേശിയായ താമരാക്ഷൻ പിന്നീട് പേരുമാറ്റിയാണ് സ്വാമി ശ്രീനാരായണ ധർമവ്രതനായത്.






