മാണിക്ക് തിരിച്ചടി; കോഴക്കേസില്‍ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

തിരുവനന്തപുരം- ബാർകോഴ കേസിൽ മുൻ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. സഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. പൂട്ടിയ ബാറുകൾ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെ.എം മാണി ഒരു കോടി കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.
 

Latest News