- ഇലക്ട്രിക്ക് സെഡാൻ ഇന്ത്യയിൽ
അഞ്ചുമാസങ്ങൾക്ക് മുൻപു നടന്ന ചൈനയിലെ ബീജിങ് മോട്ടോർ ഷോയുടെ മനം കീഴടക്കിയത് ലെക്സസ് ഇ.എസ് 300 എച്ച് ആയിരുന്നു. ലെക്സസിന്റെ ഏഴാം തലമുറയിൽപ്പെട്ട ഈ ലക്ഷ്വറീസ് കാർ ഇപ്പോൾ ഇന്ത്യയിലെ ആഡംബര വാഹന തൽപരരെയും ഉദ്ദേശിച്ച് വിപണിയിലേക്ക് വരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇ എസ് 300 എച്ച് ന്യൂദൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിൽ നിർമാതാക്കൾ അവതരിപ്പിച്ചത്.
ലെക്സസിന്റെ തന്നെ മുൻ തലമുറകളെ അപേക്ഷിച്ച് പുതിയ ആഗോള ആർക്കിടെക്ച്ചർ ജിഎകെ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഎസ് 300എച്ചിന് കരുത്തു പകരുന്നത് 2.5 ലിറ്റർ നാലു സിലിർ പെട്രോൾ എഞ്ചിനാണ്. നാലാം തലമുറ ലെക്സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റം ഇതിനോടു സംയോജിപ്പിച്ചിരിക്കുന്നു. ആഗോള തലത്തിൽ അവതരിപ്പിച്ച് ഇത്ര ചെറിയ കാലയളവിൽ തന്നെ ഇഎസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് നിർമാതാക്കൾ. ഇന്ത്യയെപ്പോലെ ഒരു വിപണിയിൽ എത്രയും പെട്ടെന്ന് എത്തിക്കുമെന്ന ഇവരുടെ പ്രതിജ്ഞയാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഉൽകൃഷ്ടമായ ആഡംബരം വാഗ്ദാനം ചെയ്യുന്ന സെഡാൻ സുഖകരവും കാഴ്ചയിൽ വേറിട്ടു നിൽക്കുന്നുവെന്നും ഇന്ത്യയിലെ വിശേഷപ്പെട്ട അതിഥികൾക്ക് ഇത് അനുയോജ്യമായ വാഹനമാകുമെന്ന് ഉറപ്പുണ്ടെന്നും ലെക്സസ് ഇന്ത്യ ചെയർമാൻ എൻ. രാജ പറഞ്ഞു.
പുതിയ ഹൈബ്രിഡ് ഇലക്ട്രിക് സെഡാനുള്ള താൽപര്യം മുൻനിർത്തിയാണ് ഇഎസ് 300എച്ച് ഇന്ത്യയിലെത്തുന്നത്. ലെക്സസിന്റെ സിഗ്നേച്ചർ സ്റ്റൈലിൽ ഫുൾ ടാങ്ക് ഇന്ധനത്തോടെയുള്ള ഓരോ കാറിന്റെയും ഡെലിവറി അടുത്ത മൂന്നു മാസങ്ങൾക്കുള്ളിൽ ആരംഭിക്കും. പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്നതാണ് ഇഎസ് 300എച്ചിന്റെ രൂപകൽപ്പനയും പ്രകടന മികവും.
ഇഎസിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇളം തവിട്ട് ഉൾപ്പടെ ഒമ്പതു നിറങ്ങളിൽ ലഭ്യമാണ്. പുതിയ റിച്ച് ക്രീം ഉൾപ്പെടെ ഇന്റീരിയർ നാലു നിറങ്ങളിലുമുണ്ട്. ഡീപ് ബ്രൗ ഡാഷ്, റൂഫ് ട്രിം എന്നിവയും വാഗ്ദാനം ചെയ്യുന്നു. യൂറോ 6 മാനദണ്ഡങ്ങളിലുള്ള പുതിയ ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ് ഇഎസ് 300എച്ചിന് കരുത്ത് പകരുന്നത്. ഇതോടൊപ്പം ലിറ്ററിന് 22.37 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന നാലു സിലിർ പെട്രോൾ എഞ്ചിൻ സംയോജിപ്പിച്ചിരിക്കുന്നു. മൊത്തം 160 കിലോവാട്ട് പവറാണ്.
കസോൾ മൗഡ് ക്ലൈമറ്റ്, ഓഡിയോ കട്രോൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന സെമിഅനിലൈൻ സീറ്റുകൾ, നീളമേറിയ വീൽബേസ് തുടങ്ങിയവ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. എറ്റവും മികച്ച 10 എയർബാഗുകളാണ് ഇഎസ് 300എച്ചിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി തെഫ്റ്റ് സിസ്റ്റം തുടങ്ങിയവയുമുണ്ട്. ലെക്സസ് ഇഎസ് 300എച്ചിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 59,13,000 രൂപയാണ്.






