ചണ്ഡീഗഡ്- ഹരിയാനയിലെ റെവാഡിയില്‍ 19കാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ യുവാവിനെ ദിവസങ്ങള്‍ക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. സംഭംവം ആസൂത്രണം ചെയ്യുകയും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത നിഷു പൊഗട്ട് എന്നയാളെയാണ് അറസറ്റ് ചെയ്തത്. ഒരു ഇന്ത്യന്‍ സൈനികന്‍ ഉള്‍പ്പെടെയുളള മറ്റു രണ്ടു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മേധാവി നസനീന്‍ ഭാസിന്‍ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടറേയും പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാല്‍സംഗം നടക്കുമ്പോള്‍ ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നെന്നും ഇയാള്‍ നിയമപരമായി അധികൃതരെ വിവരമറിയിച്ചില്ലെന്നും പോലീസ് പറഞ്ഞു. ബലാല്‍സംഗത്തില്‍ ഇയാള്‍ക്കും പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സി.ബി.എസ.ഇ പരീക്ഷയില്‍ ഉന്നത മാര്‍ക്കു നേടി ജയിച്ചതിന് രാഷ്ട്രപതിയില്‍ നിന്നും പുരസ്‌ക്കാരം സ്വീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥിനി കോച്ചിങ് സെന്ററിലേക്ക് ക്ലാസിനു പോകുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടു പോയി വിജനമായ പാടത്തിട്ട് കൂട്ടബലാല്‍സംഗം ചെയ്തത്. ഇവരെ കൂടാതെ നേരത്തെ തന്നെ പാടത്ത് ഉണ്ടായിരുന്ന ഏതാനും ചിലര്‍കൂടി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നും പോലീസ് പറുന്നു. സംഭവത്തില്‍ പോലീസ് ഉടനടി നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയെ സ്ഥലം മാറ്റിയിരുന്നു.