നമ്പി നാരായണന്‍ മാര്‍ഗദീപമെന്ന് നടന്‍ ദിലീപ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരം നേടിയെടുത്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തനിക്ക് മാര്‍ഗ ദീപമാണെന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണം നേരിടുന്ന നടന്‍ ദിലീപ്.

http://malayalamnewsdaily.com/sites/default/files/2018/09/15/dileep.png

അഭിനന്ദനങ്ങള്‍ നമ്പിനാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമായി പ്രകാശിക്കും എന്നാണ് ദിലീപ് ഫേസ് ബുക്കില്‍ കുറിച്ചത്. നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെ ദിലീപിനു പിന്തുണ അറിയിച്ച് നൂറു കണക്കന് ആരാധകര്‍ കമന്റ് ചെയ്തിട്ടുമുണ്ട്. കുറ്റവിമുക്തനായി ദിലീപിനെ എല്ലാവരും വാഴ്ത്തുന്ന കാലം വരുമെന്നാണ് ഫാന്‍സിന്റെ പ്രതീക്ഷ.

 

Latest News