ജിസാന് നേരെ മിസൈലാക്രമണം, സൗദി സൈന്യം തകർത്തു

റിയാദ്- ജിസാന് നേരെ വീണ്ടും ഹൂത്തികളുടെ മിസൈലാക്രമണശ്രമം. വെള്ളിയാഴ്ച്ച രാത്രിയാണ് യെമനിലെ സദ പ്രവിശ്യയിൽനിന്ന് ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടത്. മിസൈൽ ആകാശത്തുവെച്ച് തന്നെ സൗദി സൈന്യം തകർത്തു. 
ജിസാൻ നഗരം ലക്ഷ്യമിട്ടായിരുന്നു മിസൈൽ തൊടുത്തുവിട്ടതെന്ന് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ജനവാസകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു അക്രമണം. എന്നാൽ സൗദി സൈന്യം ഇത് വിജയകരമായി തടഞ്ഞു. ആളപായമോ പരിക്കോ മറ്റു നാശനഷ്്ടങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഇറാന്റെ സഹായത്തോടെയാണ് ഹൂത്തികൾ അക്രമണം നടത്തുന്നതെന്ന് സൗദിയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന നടപടികളാണ് ഇറാൻ തുടരുന്നതെന്നും കേണൽ മാലികി ആവർത്തിച്ചു. ഇതേവരെ 195 ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തി മിലീഷ്യകൾ സൗദി ലക്ഷ്യമാക്കി തൊടുത്തുവിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ സഹായത്തോടെയാണ് ഇതെല്ലാം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News