ജിസാന്‍- ശുചീകരണ തൊഴിലാളി രോഗിക്ക് ഓക്സിജന്‍ നല്കിയ സംഭവവുമായി ബന്ധപ്പെട്ട് സ്വബ്യ ജനറല്‍ ആശുപത്രി മേധാവിയെ പദവിയില്‍ നിന്ന് നീക്കി ജിസാന്‍ ആരോഗ്യ വകുപ്പ് മേധാവി ഉത്തരവിട്ടു. മറ്റേതാനും പേര്‍ക്കെതിരെയും ശിക്ഷാ നടപടികളെടുത്തിട്ടുണ്ട്.
സ്വബ്യ ജനറല്‍ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളി രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ദിവസങ്ങള്‍ക്കു മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടയുടന്‍ ജിസാന്‍ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. രോഗികളുടെ സുരക്ഷയെയും രോഗികള്‍ക്ക് നല്കുന്ന സേവനങ്ങളുടെ നിലവാരത്തെയും ബാധിക്കുന്ന വീഴ്ചകളും നിയമ ലംഘനങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടികളെടുക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.






