Sorry, you need to enable JavaScript to visit this website.

നാലു വർഷത്തിനകം ദുബായ് കൂടുതൽ സ്മാർട്ടാകും;   2021 മുതൽ കടലാസ് രേഖകളില്ല 

സ്മാർട്ട് ദുബായ് 2021 ന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിവാദ്യം ചെയ്യുന്നു. 

സ്മാർട്ട് ദുബായിയും ദുബായ് പൾസും ശൈഖ് ഹംദാൻ ഉദ്ഘാടനം ചെയ്തു 

ദുബായ്- സ്വദേശികൾക്കും വിദേശികൾക്കും ദുബായ് സർക്കാരിന്റെ നൂറു കണക്കിനു സേവനങ്ങൾ ഇനി ഒറ്റ വെബ് പോർട്ടലിൽ ലഭിക്കും. സ്മാർട്ട് ദുബായിയുടെ ദുബായ് പ്ലസ് ഓൺലൈൻ പോർട്ടൽ ഇന്നലെ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സേവനങ്ങൾ വ്യാപകമാക്കുന്നതിലൂടെ അടുത്ത നാലു വർഷം കൊണ്ട് ഓഫീസുകളിലേക്കും മറ്റുമുള്ള എട്ട് കോടി കാറുകളുടെ പോക്കുവരവ് കുറയ്ക്കാനാകുമെന്നാണ് ദുബായ് സർക്കാർ കണക്കുകൂട്ടുന്നത്. സ്മാർട്ട് ഫോണിലെ ഒരു ക്ലിക്കിലൂടെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിലെ പണമിടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ് പുതിയ പോർട്ടൽ. 
പിഴ ഒടുക്കൽ, സർക്കാർ ഫോറങ്ങൾ, ലൈസൻസും രേഖകളും പുതുക്കൽ തുടങ്ങി സ്മാർട്ട് ദുബായിയുടെ 1500 ഓളം സേവനങ്ങളാണ് ദുബായ് പൾസ് പോർട്ടൽ വഴി ലഭിക്കുക. 
അടുത്ത നാല് വർഷത്തിനകം ദുബായിയെ പൂർണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്ന് സ്മാർട്ട് ദുബായ് 2021 ഉദ്ഘാടനം ചെയ്തുകൊണ്ട് ദുബായ് കിരീടാവകാശി െൈശഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.  ദുബായ് സർക്കാർ കടലാസിൽ നൽകുന്ന അവസാനത്തെ രേഖ 2021 ൽ ആയിരിക്കും. ഉദ്ഘാടന ചടങ്ങിൽ ഒട്ടുമിക്ക സർക്കാർ വകുപ്പുകളുടെ തലവന്മാരും പങ്കെടുത്തു. 
സ്മാർട്ട് സാങ്കേതിക വിദ്യകളിലേക്കുള്ള ദുബായിയുടെ മാറ്റത്തിന്റെ നട്ടെല്ല് ദുബായ് പൾസ് ഓൺലൈനായിരിക്കുമെന്ന് ഷെയ്ക്ക് മക്തൂം പറഞ്ഞു. സ്മാർട്ട് ദുബായ് ഏർപ്പെടുത്തിയ പ്രദർശനം ചുറ്റിക്കണ്ട അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പ്രചാരണം സജീവമാക്കാൻ അദ്ദേഹം സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. 

 

Latest News