ഭരണം അട്ടിമറിക്കുന്നതിന്  ആഹ്വാനം ചെയ്ത വനിത  അറസ്റ്റിൽ

കുവൈത്ത് സിറ്റി - കുവൈത്തിൽ ഭരണം അട്ടിമറിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സ്വദേശി വനിതയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. 
ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ഭരണാധികാരികൾക്ക് അപകീർത്തിയുണ്ടാക്കുകയും ചെയ്ത കേസുകളിലും ഇവർ പ്രതിയാണ്. അട്ടിമറിക്ക് ആഹ്വാനം ചെയ്ത കേസിൽ ഇവരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. കേസിൽ കോടതി വിധി പുറത്തുവന്നതോടെ ഇവർ സുരക്ഷാ വകുപ്പുകൾക്ക് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. 
രാജ്യദ്രോഹ കേസിൽ കോടതി ശിക്ഷിച്ച പ്രതി അൽഅഖീല ഏരിയയിലുള്ളതായി സുരക്ഷാ വകുപ്പുകൾക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത വനിതയെ ശിക്ഷ നടപ്പാക്കുന്നതിന് ജയിലിലേക്ക് മാറ്റിയതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. 

Latest News