റിയാദ് - പുതുതായി സൗദിവല്‍ക്കരണം ആരംഭിച്ച മേഖലകളില്‍ സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന സൗദി യുവതീയുവാക്കള്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കുന്നതിനുള്ള പദ്ധതിക്ക് സാമൂഹിക വികസന ബാങ്ക് രൂപംനല്കി.
റെഡിമെയ്ഡ് ഷോപ്പകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കഴിഞ്ഞ ദിവസമാണ് പുതുതായി സൗദിവല്ക്കരണ് ആരംഭിച്ചത്.
ഇതുപ്രകാരം വായ്പകളെടുക്കുന്നവര്‍ക്ക് 18 മാസം വരെ തിരിച്ചടവില്‍ നിന്ന് ഇളവ് ലഭിക്കും. ലഘുതവണകളായി ആറു വര്‍ഷത്തിനുള്ളില്‍ വായ്പകള്‍ തിരിച്ചടച്ചാല്‍ മതി. പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിദഗ്ധരുടെ സഹായത്തോടെ പരിശീലനവും സാങ്കേതിക, ധന, വിപണന മാര്‍ഗനിര്‍ദേശങ്ങളും സൗജന്യമായി നല്‍കും.