തടവില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ അന്തരിച്ചു

ലണ്ടന്‍- തടവിലായ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും നവാസ് ലണ്ടനില്‍ അന്തരിച്ചു. ദീര്‍ഘനാലായി അര്‍ബുദ ചികിത്സയിലായിരുന്ന കുല്‍സുമിന്റെ ആരോഗ്യ നില തിങ്കളാഴ്ച രാത്രിയോടെ വഷളാകുകയായിരുന്നു. തുടര്‍ന്നു വെന്റിലേറ്ററിലേക്കു മാറ്റി. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. നവാസ് ശരീഫിന്റെ സഹോദരനും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ പ്രസിഡന്റുമായ ഷഹബാസ് ശരീഫ് മരണം സ്ഥിരീകരിച്ചു. ജൂലൈയില്‍ കോടതി ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ നവാസും മകള്‍ മറിയമും റാവല്‍പിണ്ഡിയിലെ ആദിയാല ജയിലില്‍ കഴിയുകയാണിപ്പോള്‍. കുല്‍സുമിന്റെ മരണ വിവരം ഇവരെ അറിയിച്ചിട്ടുണ്ട്. കുല്‍സുമിന്റെ ഭൗതികശരീരം പാക്കിസ്ഥാനില്‍ തിരിച്ചെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കം പാക്കിസ്ഥാനില്‍ തന്നെയായിരിക്കുമെന്നാണ് കുടുംബ വൃത്തങ്ങള്‍
 

Latest News