ലിബിയന്‍ എണ്ണക്കമ്പനി ആസ്ഥാനം ആക്രമിച്ച ചാവേറുകളുടെ ചിത്രം പുറത്തുവിട്ടു

ട്രിപ്പോളി- ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നാഷണല്‍ ഓയില്‍ കോര്‍പറേഷന്‍ (എന്‍.ഒ.സി) ആസ്ഥാനത്ത്
ആക്രമണം നടത്തിയ തോക്കുധാരികളുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അക്രമികളുടെ മുഖം തെളിഞ്ഞുകാണാം.
 
തോക്കുധാരികള്‍ സ്വയം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇവര്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് ജോലിക്കാര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭീകരാക്രമണത്തിനു പിന്നില്‍ അല്‍ഖാഇദയോ ഐ.എസോ ആയിരിക്കാമെന്ന് ലിബിയന്‍ നാഷണല്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്്മദ് അല്‍ മെസ്മരി പറഞ്ഞു.

Latest News