Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇഖാമക്കു പിന്നാലെ വൈദ്യുതി ബില്ലും വാടക കരാറുമായി ബന്ധിപ്പിക്കുന്നു

ദമാം- വൈദ്യുതി ബില്‍ ഈജാര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി ചേര്‍ന്ന് പാര്‍പ്പിട കാര്യമന്ത്രാലയം തയാറാടെക്കുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് പാര്‍പ്പിട മന്ത്രാലയ വക്താവ് സെയ്ഫ് അല്‍സുവൈലിം വെളിപ്പെടുത്തി.
വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍പ്പിട വാടക കരാര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഈ മാസം മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ - സാമൂഹിക മന്ത്രാലയവും പാര്‍പ്പിട കാര്യ മന്ത്രാലവും ധാരണയിലെത്തിയിരുന്നു. ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാനുള്ളവര്‍ ഈജാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇഖാമ പുതുക്കാന്‍ കഴിയാതെ പിഴ അടക്കേണ്ടിവരും.

 

Latest News