Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ല; പെട്രോള്‍,ഡീസല്‍ വിലയില്‍ കുതിപ്പ് തുടരുന്നു

ന്യൂദല്‍ഹി- പെട്രോള്‍ വില പിടിച്ചുനിര്‍ത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ  ഇന്ന് പെട്രോളിന് 24 പെസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. കഴിഞ്ഞ ദിവസം പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയും കൂടിയിരുന്നു.
മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ ലിറ്ററിന് 88.31 രൂപയും ഡീസലിന് 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാല്‍ വില ഏറ്റവും കുറവുള്ള ദല്‍ഹിയില്‍ പെട്രോളിന് 80.74 രൂപയും ഡീസലിന് 72.84 രൂപയുമാണ് നിരക്ക്.
ഓഗസ്റ്റ് പകുതിക്കുശേഷം പെട്രോള്‍ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വര്‍ധിച്ചത്.
എണ്ണക്കമ്പനികള്‍ ലഭ്യമാക്കുന്ന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെയാണ് വില ഇരട്ടിയാകുന്നത്. പെട്രോള്‍ 40.50 രൂപക്കു ഡീസല്‍ 43 രൂപക്കുമാണ് എണ്ണക്കമ്പനികള്‍ ലഭ്യമാക്കുന്നത്.  ഡോളര്‍ കരുത്താര്‍ജിച്ചതുള്‍പ്പെടെയുള്ള ബാഹ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൈയൊഴിയുമ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.
 

Latest News