സൗദി അതിര്‍ത്തിയില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

റിയാദ്- സൗദി അറേബ്യയിലെ തെക്കന്‍ പട്ടണമായ ദഹറാന്‍ അല്‍ ജുനൂബില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവസ്ഥാനം യെമന്‍ അതിര്‍ത്തിയുടെ തെക്കുപടിഞ്ഞാറാണെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.
ദഹറാന്‍ അല്‍ ജുനൂബ് പട്ടണത്തില്‍നിന്ന് 70 കി.മീ അകലെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയതായി അതോറിറ്റി വക്താവ് താരിഖ് അബാ അല്‍ ഖലീല്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 7.29 നായിരുന്നു ഭൂചലനം.
 ദഹറാന്‍ സൗത്തിനു പുറമെ ചില സമീപ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായെങ്കിലും ദക്ഷിണ മേഖലയെ ഒരിടത്തും ബാധിച്ചിട്ടില്ല.

Latest News