Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തെക്കുറിച്ച് മോശമായ പ്രചാരണം  നടക്കുന്നു -മന്ത്രി കണ്ണന്താനം

കൊച്ചി- പ്രളയത്തിനു ശേഷം കേരളത്തെക്കുറിച്ച് മോശമായ പ്രചാരണം നടക്കുന്നുവെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം.
കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ (കേരള ഹാറ്റ്) പത്താമത് വാർഷിക സമ്മേളനവും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ച് മോശമായ പ്രചാരണം നടത്തുന്നവരോട് നമുക്ക് പറയാനുള്ളത് കേരളം അതിനെയൊക്കെ അതിജീവിച്ച് തിരിച്ചുവന്നുവെന്നതാണ്. ടൂറിസത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. ഇവിടേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ടൂറിസത്തിന്റെ അനുകൂല ഘടകമായ ഹോംസ്റ്റേകളോട് സംസ്ഥാന സർക്കാർ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ കൊണ്ടുവന്ന് ഹോം സ്റ്റേകളെ തകർക്കരുത്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളികളായ ടി.വി ഷിജി, വി.ഡി മജീന്ദ്രൻ എന്നിവരെ കേന്ദ്ര മന്ത്രി ആദരിച്ചു. പ്രൊഫ.കെ വി തോമസ് എംപി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഹൈബി ഈഡൻ, ജോൺ ഫെർണാസ്, മധ്യപ്രദേശ് ടൂറിസം ഡയറക്ടർ എ കെ രജോരിയ, റെസ്‌പോൺസിബിൾ ടൂറിസം കോഓർഡിനേറ്റർ കെ രൂപേഷ്‌കുമാർ, റിയാസ് കോമു, എം പി ശിവദത്തൻ, ഡോ. മുരളീധരമേനോൻ, ഫാ. റോയ് എബ്രഹാം, രഞ്ജിനി മേനോൻ, സന്തോഷ് ടോം, ഷാജി കുറുപ്പശ്ശേരി സംസാരിച്ചു.

Latest News