വനിതാ എസ്.ഐയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് വിവാദത്തില്‍

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് എം.എല്‍.എയുമായ രാജ്കുമാര്‍ തുക്രല്‍ വിവാദത്തില്‍.
രുദ്രാപുരില്‍ ട്രാഫിക് നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് എം.എല്‍.എ ഇടപെട്ടത്. പോലീസ് സ്‌റ്റേഷനില്‍വെച്ച് എം.എല്‍.എ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ദേശീയ പാതയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സിറ്റി പട്രോള്‍ യൂനിറ്റ് എസ്.ഐ അനിത ഗയ്‌റോള മോട്ടോര്‍ സൈക്കളില്‍ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞത്. മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇവരോട് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.രേഖകള്‍ ഇല്ലാത്തതിനാല്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രശ്‌നത്തില്‍ ഇടപെട്ടാണ് എം.എല്‍.എ വനിതാ എസ്.ഐയോട് കയര്‍ത്തതും ഭീഷണിപ്പെടുത്തിയതും.

Latest News