Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ; സമീപം രക്തപ്പാടുകള്‍

പത്താനപുരം- കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ഓർത്തഡോക്‌സ് സഭ മൗണ്ട് താബോർ ദയറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിനെ(55)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളെജിലെ അധ്യാപികയായ സൂസൻ കൊല്ലം കല്ലട സ്വദേശിയാണ്. 
ഇന്ന് രാവിലെ ഒൻപതരക്കാണ് മൃതദേഹം കണ്ടത്. കോൺവെന്റിന് സമീപത്തെ കിണറ്റിലായിരുന്നു മൃതദേഹം. കിണറിൽ സമീപം രക്തപ്പാടുകൾ കണ്ടതിനെ തുടർന്ന് ജീവനക്കാർ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകൾ കണ്ടെത്തി. 
രാവിലെ പള്ളിയിൽ പ്രാർത്ഥനക്ക് വിളിച്ചപ്പോൾ സിസ്റ്റർ വന്നിരുന്നില്ല. പീന്നീട് പ്രാർത്ഥന കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് പരിശോധന തുടരുകയാണ്.
 

Latest News