ആലിപ്പഴ വർഷത്തോടെ മക്കയിൽ മഴ

മക്ക- നഗരത്തിന്റെ വിവിധയിടങ്ങളിലായി ഇന്നലെ വൈകുന്നേരം  മഴ പെയ്തു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. മക്കയുടെ സമീപ ഗ്രാമങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലെ അൽഉംറ, അൽ സയ്മ, സബൂഹ, അൽസ്വദർ, അൽ ജിഅ്‌റാന, ശറായിഹ് നഖ്ൽ എന്നിവിടങ്ങളിൽ നന്നായി മഴ പെയ്തു. അന്തരീക്ഷം മേഘാവൃതമായി കാണപ്പെടുന്നതിനാൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. 
മഴയെ തുടർന്നുണ്ടാകുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും ഏർപ്പെടുത്തിയതായി മക്ക സിവിൽ ഡിഫൻസ് അതോറിറ്റി വ്യക്തമാക്കി. ഇതുവരെ മഴ കാരണം ആളപായമോ അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായി അനുഭവപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ താഴ്‌വാരങ്ങളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

Latest News