Sorry, you need to enable JavaScript to visit this website.

ജലന്ദർ പീഡനം: കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി

കോട്ടയം-   ജലന്ദർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ പീഡന കേസിൽ നിയമം അതിന്റെ വഴിക്ക് പോകണമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി  എഐസിസി വർക്കിംഗ് കമ്മറ്റി അംഗം ഉമ്മൻചാണ്ടി. ഇക്കാര്യത്തിൽ രണ്ടു നീതി പാടില്ല. ഇതെപ്പറ്റി വാർത്താ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുളളത്. കേസ് അന്വേഷണം നടക്കുന്നതിനാൽ കുടുതൽ പ്രതികരണത്തിനില്ല. പി.കെ ശശി എം.എൽ.എക്കെതിരായ പീഡന കേസ് വിവാദത്തിൽ നിയമം നിയമത്തിന്റെ വഴിക്കാണ് പോകേണ്ടത്്. അല്ലാതെ പാർട്ടിവഴിയ്ക്കല്ല. ഇക്കാര്യത്തിൽ രണ്ടു നീതി പാടില്ല.  പീഡന കേസിൽ കോൺഗ്രസ് എം.എൽ.എയെ അറസ്റ്റ് ചെയ്തിട്ടും പാർട്ടി കാര്യമായി പ്രതികരിക്കാതിരുന്നത് ഈ വിശ്വാസത്താലാണ്.
ദുരിതാശ്വാസ പ്രവർത്തനം ഫലപ്രദമാക്കുന്നതിൽ സർക്കാർ പരാജയമാണ്. ദുരിതാശ്വാസ സഹായം നൽകുന്നത് സംബന്ധിച്ച ഉത്തരവിൽ പോലും വ്യക്തതയില്ല. ഒരു മാസം കഴിഞ്ഞിട്ടും ഓഗസ്റ്റ്് 16ലെ ഉത്തരവ് ഭേദഗതി ചെയ്തില്ല. രണ്ടു ദിവസം വെള്ളം കെട്ടി നിന്ന വീട്ടുടമസ്ഥർക്കും. മലയിടിഞ്ഞ പ്രദേശത്തുള്ളവർക്കും ആശ്വാസം നൽകാനായിരുന്നു ആദ്യ ഉത്തരവ്. ആ സ്ഥിതി മാറി. എന്നിട്ടും നാളിതുവരെയായിട്ടും ഉത്തരവ് ഭേദഗതി ചെയ്തില്ല. പ്രഖ്യാപിച്ച പതിനായിരം രൂപ പോലും സർക്കാർ ലിസ്റ്റിലുളള 6.6 ലക്ഷം പേർക്ക് ഇതുവരെ നൽകിയിട്ടുമില്ല. പലരും ബന്ധുവീടുകളിൽ അഭയം തേടി. മഴ കാരണം ഒരു മാസമായി ജോലിക്കു പോകാത്തവരുണ്ട്്. അവരെയും സഹായത്തിൽ ് ഉൾപ്പെടുത്തണം.ആദ്യഘട്ട സഹായ വിതരണത്തിന് ആകെ വേണ്ടത് 600 കോടിയാണ്. ഇതുപോലും ഇതുവരെ കലക്ടർമാർക്ക് പൂർണമായി നൽകിയിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനം ഫലപ്രദമാക്കുന്നതിൽ പരാജയമാണെന്നതിന് തെളിവാണ് സൗജന്യ റേഷൻ അനുവദിച്ചതിലുള്ള കാലതാമസം.
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നാളെ നടത്തുന്ന ബന്ദ്്് സമാധാനപരമായിരിക്കും. ഇന്ധന വില കാര്യത്തിൽ ഇനിയും കയ്യുംകെട്ടിനോക്കിനിൽക്കാനാവില്ല. എക്‌സൈസ് തീരുവ കൂട്ടുന്നതാണ് വിലക്കയറ്റത്തിന് കാരണം. കൂടാതെ  ക്രൂഡോയിൽ സംസ്‌കരണ നിരക്കും കൂട്ടി.  15 രാജ്യങ്ങളിലെക്ക് പെടോൾ കയറ്റി അയക്കുന്നത് 53 രൂപയ്ക്കാണ്. എന്നിട്ടും ഇവിടെ കൊള്ളവിലയ്ക്കാണ് വിൽക്കുന്നത്്. സംസ്ഥാന സർക്കാരിന് അധിക നികുതി വേണ്ടെന്നുവയ്ക്കാം. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിലാക്കിയാൽ വില കുറയും അതിനും തയാറല്ല.
 

Latest News