Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീകൾ തെരുവിൽ 

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ തെരുവിൽ. ഞങ്ങളുടെ ജീവൻ അപകടത്തിലാണെന്നും പോലീസ് ഒത്തുകളിക്കുകയാണെന്നും ആരോപിച്ചാണ് കന്യാസ്ത്രീകൾ തെരുവിലിറങ്ങിയത്. ഫ്രാങ്കോയെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടി, പോലീസ് നീതി പാലിക്കുക, ഞങ്ങൾക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകളാണ് പ്രതിഷേധവുമായി എത്തിയത്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. 
അതിനിടെ പീഡനത്തിനിരയായ സ്ത്രീ നാളെ പത്രസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. തന്നെ ഏതെല്ലാം സ്ഥലത്ത് വെച്ച് പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തുമെന്നാണ് സൂചന.
 

Latest News