റിയാദ്-സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്‌കുമാര്‍ തമ്പിയാണ് (55) മരിച്ചത്. രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പെടുകയായിരുന്നു.
ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വര്‍ഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുന്ന മഹേഷ് കുമാര്‍ ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍. അപകടവിവരമറിഞ്ഞ് കനിവ് ജീവകാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരായ ബി.ഹരിലാല്‍, നൈസാം തൂലിക എന്നിവര്‍ അഫീഫിലെത്തി.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക