ചെന്നൈ- തമിഴ്നാട്ടിലെ വിരുധുനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ രാധിക ശരതിന് 53,45 കോടിയും മറ്റൊരു സ്ഥാനാര്‍ഥിയായ നടന്‍ വിജയ്കുമാറിന്റെ മകന്‍ വിജയ പ്രഭാകരന് 17.95 കോടിയും ആസ്തിയെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം.തിങ്കളാഴ്ചയാണ് ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 33.1 ലക്ഷം രൂപയും 750 ഗ്രാം സ്വര്‍ണവും 5 കിലോ വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ രാധികയ്ക്ക് 27,05,34,014 ജംഗമ സ്വത്തുക്കളും ഉണ്ട്.രാധികയും ഭര്‍ത്താവ് ശരത് കുമാറും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുമ്പാണ് തങ്ങളുടെ പാര്‍ട്ടിയായ സമത്വ മക്കള്‍ കച്ചിയെ ബിജെപിയില്‍ ലയിപ്പിച്ചത്.
രാധിക നിലവില്‍ രാധാന്‍ മീഡിയ വര്‍ക്ക് ഇന്ത്യയുടെ എംഡിയാണ്. 61 കാരിയായ രാധികയുടെ സ്ഥാവര സ്വത്തിന്റെ മൂല്യം 26,40,00,000 രൂപയും ബാധ്യതകള്‍ 14.79 കോടി രൂപയുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.