മസ്ജിദ് ചുമരില്‍ ജയ് ശ്രീറാം എഴുതി; പ്രതികളെ പിടികൂടാന്‍ പ്രതിഷേധം ശക്തം

മുംബൈ-ഹോളി ആഘോഷത്തിനിടെ മസ്ജിദിന്റെ ചുമരില്‍ 'ജയ് ശ്രീറാം' എന്നെഴുതിയതിനെതിരെ പ്രതിഷേധം ശക്തമായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മജല്‍ഗാവ് മര്‍കസി മസ്ജിദിന്റെ ചുമരിലാണ് ഹോളി ആഘോഷത്തിനിടെ നിറം ഉപയോഗിച്ച് 'ജയ് ശ്രീറാം' എഴുതിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.  പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും  പൊലീസ് ഉറപ്പ് നല്‍കി.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പള്ളിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News