ഒമ്പത് സി.ബി.ഐ കേസുകളുണ്ട്, ബി.ജെ.പിയിലേക്ക് മടങ്ങി മുന്‍ കര്‍ണാടക മന്ത്രി

ബംഗളൂരു- സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലിരുന്ന 2008-2013 കാലയളവിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട ഒമ്പത് സിബിഐ കേസുകളില്‍ പ്രതിയായ കര്‍ണാടക മുന്‍ മന്ത്രി ജി ജനാര്‍ദന്‍ റെഡ്ഡി (57) തന്റെ  ബി.ജെ.പിയിലേക്ക് മടങ്ങി.

2023 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകയിലെ ഏതാനും ജില്ലകളില്‍ റെഡ്ഡിയുടെ കെ.ആര്‍.പി.പി ഉണ്ടാക്കിയ നഷ്ടം നികത്താനുള്ള ബി.ജെ.പിയുടെ ശ്രമമായാണ് ഈ നീക്കം. നിലവില്‍ കെ.ആര്‍.പി.പിയുടെ സംസ്ഥാനത്തെ ഏക എം.എല്‍.എയാണ് റെഡ്ഡി.

തിങ്കളാഴ്ച കെ.ആര്‍.പി.പിയെ ബിജെപിയില്‍ ലയിപ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച റെഡ്ഡി, താന്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലയനത്തിന് നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നും പറഞ്ഞു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Latest News