Sorry, you need to enable JavaScript to visit this website.

അപകടപ്പെടുത്താന്‍ ആരോ മനപ്പൂര്‍വം ശ്രമിച്ചതായി സംശയമെന്ന് ഹനാന്‍

കൊച്ചി: തനിക്ക് നട്ടെല്ലിനു ഗുരുതരമായി പരിക്കേല്‍ക്കാനിടയായ കാറപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന് സംശയമുണ്ടെന്ന് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഹനാന്‍. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുണ്ട്. പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം മാറ്റിപ്പറയുന്നത് സംശയമുണ്ടാക്കുന്നതായും ഹനാന്‍ പറഞ്ഞു. ഇക്കാര്യം പോലീസിനെ അറിയിക്കുമെന്നും ഹനാല്‍ പറഞ്ഞു. അതിരാവിലെ അപകടം നടന്നതിനു തൊട്ടുപിന്നാലെ പേരും പോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ് പരിക്കേറ്റ് കിടക്കുന്ന എന്റെ വീഡിയോ സമ്മതമില്ലാതെ പകര്‍ത്തി വാര്‍ത്ത നല്‍കുകയും ഫേസ്ബുക്കില്‍ ലൈവ് നല്‍കുകയും ചെയ്‌തെന്നും ഹനാന്‍ ആരോപിച്ചു. ആരാണ് ഈ ഓണ്‍ലൈന്‍ മാധ്യമത്തെ  വിവരം അറിയിച്ചതെന്ന് പോലും അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന സ്ഥലത്തെത്തി. ഇപ്പോഴും അവര്‍ ശല്യം ചെയ്യുന്നുണ്ട്- ഹനാന്‍ പറയുന്നു. നിയന്ത്രണം വിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചെന്നാണ് ഡ്രൈവര്‍ പറയുന്നത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
 

Latest News