Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍പോയ യുവതി അപകടത്തില്‍ മരിച്ചു

കോട്ടയം- ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍പോയ യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരണം. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)ആണ് മരിച്ചത്. കോട്ടയം നാഗമ്പടം മേല്‍പ്പാലത്തിലായിരുന്നു അപകടം.

ഭര്‍ത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ നഗരത്തില്‍നിന്ന് നാഗമ്പടം മേല്‍പ്പാലത്തിലേക്ക് കടക്കവേ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ബിനോയിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ട്രാഫിക് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരെയും വാഹനത്തിനടിയില്‍നിന്ന് പുറത്തെടുത്തത്.

തുടര്‍ന്ന് 108-ആംബുലന്‍സില്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാത്രിയോടെ മരിച്ചു. ബിനോയി പൊടി ഉത്പന്നങ്ങളുടെയും സ്‌പൈസസിന്റെയും മൊത്തവില്‍പ്പനക്കാരനാണ്.

മക്കള്‍: ഗംഗ (ഫാഷന്‍ ഡിസൈനര്‍), ഗായത്രി (പത്താം ക്ലാസ് വിദ്യാര്‍ഥിനി). മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

 

 

Latest News