സമ്മാനമൊന്നും വേണ്ട; മോഡിക്ക് വോട്ട് ചോദിച്ച് വിവാഹ ക്ഷണക്കത്ത്

ഹൈദരാബാദ്-മകന്റെ വിവാഹ ക്ഷണക്കത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് തെലങ്കാന സ്വദേശി. അതിഥികള്‍ വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ടെന്നും മോഡിക്കു നല്‍കുന്ന വോട്ടാണ് ഏറ്റവും നല്ല വിവാഹസമ്മാനമെന്നുമാണ് നന്ദികാന്തി നര്‍സിംലു വിവാഹക്ഷണക്കത്തില്‍ അച്ചടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോഡിയുടെ ചിത്രവും കത്തിലുണ്ട്.

ഏപ്രില്‍ നാലിനാണു നന്ദികാന്തിയുടെ മകന്‍ സായ് കുമാറിന്റെ വിവാഹം. മഹിമ റാണിയാണു വധു. കെട്ടിട നിര്‍മാണത്തിനാവശ്യമായ തടി ഉരുപ്പിടികളുടെ വിതരണക്കാരനാണു നന്ദികാന്തി. മോഡിയോടുള്ള സ്‌നേഹമാണു മകന്റെ വിവാഹ ക്ഷണക്കത്തിലൂടെ പ്രകടിപ്പിച്ചതെന്ന് നന്ദികാന്തി പറഞ്ഞു.

വിവാഹ ക്ഷണക്കത്തില്‍ വോട്ടഭ്യര്‍ഥന നടത്തുന്ന ആദ്യ വ്യക്തിയല്ല നന്ദികാന്തി. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ഈ രീതിയില്‍ വോട്ടഭ്യര്‍ഥന നടത്തിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയതിന് ഒരാള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Tags

Latest News