Sorry, you need to enable JavaScript to visit this website.

കാടുവെട്ടാനെത്തി ഒന്നേകാല്‍ ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുപി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്-വീട്ടുപറമ്പിലെ കാടു വെട്ടാന്‍ എത്തി ഒന്നേകാല്‍ ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ  ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ബന്തടക്ക നരമ്പിലാംകണ്ടത്തെ ടി.വി. കൃഷ്ണന്റെ ഭാര്യ കുഞ്ഞാണിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ യു.പി സ്വദേശി സൂരജിനെ (26) ബേഡകം എസ്.ഐ കെ.വിജയനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പറമ്പില്‍ കാട് വെട്ടാന്‍ എത്തിയ യുവാവ് വീട്ടിനുള്ളില്‍ കയറി മുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ച 1, 22,500 രൂപ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. പ്രതിയെ റിമാന്റ് ചെയ്തു.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News