കാസര്‍കോട്ട് നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍

കാസര്‍കോട്- നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട്ടെ കാനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിയെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട്  റിമാന്‍ഡ് ചെയ്തത്.   കാസര്‍കോട് ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അതിനിടെ നിക്ഷേപതട്ടിപ്പിനിരയായ മറ്റൊരാളുടെ പരാതിയില്‍ രാഹുല്‍ ചക്രപാണിക്കും മാനേജര്‍ രജനിക്കുമെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട് പരവനടുക്കത്തെ ഫാത്തിമയുടെ പരാതിയിലാണ് കേസ്. കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് കവലയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിക്ഷേപിച്ച 1.99 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് ഫാത്തിമയുടെ പരാതിയില്‍ പറയുന്നത്. ടൗണ്‍ എസ്.ഐ പി അനൂപിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News