Sorry, you need to enable JavaScript to visit this website.

മക്കയില്‍ പോക്കറ്റടി; നാല് പ്രവാസി സ്ത്രീകള്‍ പിടിയില്‍

മക്ക- മക്കയില്‍ ബസ് സ്‌റ്റേഷനുകളിലും മറ്റും മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകള്‍ പോലീസ് പിടിയിലായി. പൊതുസ്ഥലങ്ങളിലും ബസ് സ്‌റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യന്‍ സ്ത്രീകളെയാണ് മക്ക പോലീസ് പിടികൂടിയത്.  മോഷ്ടിച്ച വസ്തുക്കള്‍ ഇവരില്‍നിന്ന് പോലീസ് കണ്ടെടുത്തു.
റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും അതിലേര്‍പ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. പിടിയിലായവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ ഹാജരാക്കി.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News