ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി

ന്യുദല്‍ഹി-ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്നാണ് കാര്‍ മോഷണം പോയത്.ഇന്നലെ ഉച്ചക്ക് മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ഡ്രൈവര്‍, ടൊയോട്ടോ ഫോര്‍ച്യൂണര്‍ സര്‍വീസ് ചെയ്ത ശേഷം വാഹനം അവിടെ നിര്‍ത്തിയതായിരുന്നു. ഈ സമയത്താണ് കാര്‍ മോഷണം പോയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ ഗുരുഗ്രാം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയെങ്കിലും മറ്റൊരു വിവരവും ലഭിച്ചില്ല.

Latest News