ഭാര്യക്ക് സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി വിട്ടു

ദിസ്പൂര്‍- ഭാര്യക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോയിച്ച എംഎല്‍എ ഭരത് ചന്ദ്ര നാരായാണ് രാജിവെച്ചത്. ഹസാരിക മണ്ഡലത്തില്‍ ഉദയ് ശങ്കറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ റാണി നാരായ്ക്ക് ഇത്തവണയും സീറ്റ് നല്‍കുമെന്ന് എംഎല്‍എയും ഭര്‍ത്താവുമായ ഭരത് ചന്ദ്ര പ്രതീക്ഷിച്ചിരുന്നു. റാണി നാരാ മൂന്ന തവണ ലഖിംപൂരില്‍ നിന്ന് എംപിയായിരുന്നു.
കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒറ്റവരിയിലാണ് രാജിക്കത്ത് നല്‍കിയത്.. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നു എന്നുമാത്രമാണ് കത്തില്‍  പരയുന്നത്.

ഭാരത് ചന്ദ്ര നാരാ കഴിഞ്ഞ ദിവസം അസം കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News