Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരൂരങ്ങാടി കെഎംസിസി ഇഫ്താർ മീറ്റും പാർലമെൻറ് ഇലക്ഷൻ പ്രചാരണവും സംഘടിപ്പിച്ചു

ജിദ്ദ - ജിദ്ദ തിരൂരങ്ങാടി നിയോജകമണ്ഡലം കെഎംസിസി കമ്മിറ്റി ഇഫ്താർ മീറ്റും പൊന്നാനി പാർലമെൻറ് ഇലക്ഷൻ പ്രചരണ യോഗവും സംഘടിപ്പിച്ചു. സൗദി നാഷണൽ കെഎംസിസി മുഖ്യരക്ഷാധികാരി കെ പി മുഹമ്മദ് കുട്ടി  ഉദ്ഘാടനം ചെയ്തു. മത സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ കെഎംസിസിയുടെ കയ്യൊപ്പ് ഇല്ലാത്ത ഒരു മേഖലയും ഇല്ല എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പൊന്നാനി പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസമദ് സമദാനി സാഹിബ് യോഗത്തെ ഓൺലൈനിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു മതേതര ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. മതേതരത്വ ഇന്ത്യയുടെ വീണ്ടെടുപ്പിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയും അങ്ങനെ സംഭവിക്കുമെന്നും ഒരു പുതിയ ഇന്ത്യക്കായുള്ള പോരാട്ടമാണ് ഈ ഇലക്ഷൻ എന്നും അദ്ദേഹം പറഞ്ഞു. 

 മണ്ഡലം കെഎംസിസി കമ്മിറ്റി പ്രസിഡണ്ട് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസഹാക്ക് പൂണ്ടോളി, സംസ്ഥാന മുസ്ലിംലീഗ് കൗൺസിലർ താപ്പി അബ്ദുള്ളകുട്ടി ഹാജി, ജില്ലാ ട്രഷറർ ഇല്യാസ് കല്ലിങ്കൽ, ജില്ലാ  ഉപാധ്യക്ഷൻമാരായ  അഷ്റഫ് മുല്ലപ്പള്ളി, ഉനൈസ് കരിമ്പിൽ, സീതി കൊളക്കാടൻ, പി.കെ സുഹൈൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കെ.എം.സി.സി ആക്ടിംഗ് സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും വൈസ് പ്രസിഡണ്ട് റഫീഖ് പന്താരങ്ങാടി നന്ദിയും പറഞ്ഞു.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Tags

Latest News